അടച്ചിട്ട വർക്ക് ഷോപ്പിന് പിന്നിൽ ചാരായംവാറ്റ്: 200 ലിറ്റർ വാഷുമായി മുരിങ്ങൂരിൽ രണ്ട് പേർ അറസ്റ്റിൽ

24

ചാലക്കുടി മുരിങ്ങൂരിൽ ചാരായം വാറ്റാനുള്ള 200 ലിറ്റർ വാഷുമായി രണ്ട് പേർ അറസ്റ്റിലായി. മുരിങ്ങൂർ സ്വദേശി ഒടവിൽ വീട്ടിൽ അനീഷ് (35 ), പാലപ്പിള്ളി സ്വദേശി പളത്ത് വീട്ടിൽ രാജേഷ് (41 ) എന്നിവരാണ് അറസ്റ്റിലായത്. കൊരട്ടി എസ്സ്.എച്ച്. ഒ . ഇൻസ്പെക്ടർ ബി.കെ അരുണിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് പോലീസ് സംഘം നടത്തിയ റെയ്ഡിലാണ് പ്രതികളെ പോലീസ് പിടികൂടിയത്. മുരിങ്ങൂരിലെ എജിനിയറിങ്ങ് വർക്ക് ഷോപ്പ് ലോക്ക് ഡൗണിനെ തുടർന്ന് പ്രവർത്തനം നിർത്തി വച്ചിരിക്കയായിരുന്നതിനാൽ ഈ വർക്ക് ഷോപ്പിനു പുറകിലാണ് പ്രതികൾ ചാരായ നിർമ്മാണത്തിനുള്ള സ്ഥലം കണ്ടെത്തിയിരുന്നത്. പ്രതികളിൽ നിന്നും ചാരായ നിർമ്മാണത്തിനായി കരുതിയിരുന്ന 200 ലിറ്റർ വാഷും, അനുബന്ധ ഉപകരണങ്ങളും പോലീസ് പിടികൂടി.