അതിജീവിതയോട് പരുഷമായി ഹൈക്കോടതി: വിചാരണ വൈകിപ്പിക്കാനാണോ ശ്രമം; വിചാരണക്കോടതിയെ സംശയനിഴലിൽ നിറുത്താനാവില്ല, ദൃശ്യം ചോർന്നിട്ടില്ലെന്നും ആശങ്ക വേണ്ടെന്നും കോടതി, ദൃശ്യങ്ങൾ ചോർന്നതായി റിപ്പോർട്ടിൽ ഇല്ലെന്ന് സർക്കാരിനോടും ഹൈകോടതി, ദൃശ്യങ്ങൾ പുറത്തു പോയാൽ തന്റെ ഭാവി എന്താകുമെന്ന് അതിജീവിത കോടതിയിൽ

12

നടിയെ ആക്രമിച്ച കേസിൽ അതിജീവിതയോട് പരുഷമായി കോടതി. വിചാരണ വൈകിപ്പിക്കാനാണോ ശ്രമമെന്നും കോടതി ചോദിച്ചു. വിചാരണക്കോടതിയെ സംശയനിഴലിൽ നിറുത്തുന്നത് അംഗീകരിക്കില്ലെന്നും കോടതി വ്യക്തമാക്കി. പകർത്തിയ ദൃശ്യങ്ങൾ കോടതിയുടെ കസ്റ്റഡിയിലിരിക്കെ ചോർന്ന സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി‍യിലായിരുന്നു കോടതിയുടെ ചോദ്യങ്ങൾ. മെമ്മറി കാർഡിന്‍റെ ഹാഷ് വാല്യു മാറിയെന്നും ഇക്കാര്യത്തിൽ അന്വേഷണം വേണമെന്നും പ്രോസിക്യൂഷൻ ഹൈക്കോടതിയെ അറിയിച്ചു. വിചാരണ വൈകിപ്പിക്കാനാണോ ശ്രമമെന്ന് കോടതിയുടെ ചോദ്യത്തിന് എന്നാൽ അന്വേഷണം പൂർത്തിയാക്കാൻ ജൂലൈ 15 വരെ സമയമുണ്ടെന്നും വീഡിയോ ചോർന്നുവെന്നതിന്റെ കൂടുതൽ പരിശോധനയ്ക്ക് രണ്ടോ മൂന്നോ ദിവസം മാത്രം മതിയെന്നും ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. ദൃശ്യങ്ങൾ കോടതിയുടെ കസ്റ്റഡിയിലിരിക്കെ ചോർന്നുവെന്നതിൽ അന്വേഷണം ആവശ്യപ്പെട്ട് ക്രൈംബ്രാ‌ഞ്ച് നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി. നൽകിയ റിപ്പോർട്ടിൽ ദൃശ്യങ്ങൾ ചോർന്നതായി പറയുന്നില്ല, ദൃശ്യങ്ങളുടെ ഹാഷ് വാല്യു മാറിയിട്ടില്ലെന്നും ദൃശ്യങ്ങൾ ചോർന്നിട്ടില്ലെന്നും അതിജീവിതക്ക് ആശങ്ക വേണ്ടെന്നും കോടതി വ്യക്തമാക്കി. മെമ്മറി കാർഡിന്‍റെ ഹാഷ് വാല്യു മാറിയതിൽ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് നേരത്തെ ക്രൈംബ്രാഞ്ച് വിചാരണക്കോടതിയെ സമീപിച്ചെങ്കിലും ആവശ്യം കോടതി തള്ളുകയായിരുന്നു. പിന്നാലെയാണ് ക്രൈംബ്രാഞ്ച് സംഘം ഹൈക്കോടതിയെ സമീപിച്ചത്. വിചാരണ കോടതിയുടെ ഉത്തരവ് റദ്ദാക്കണമെന്നാണ് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടത്. കോടതിയുടെ കസ്റ്റഡിയിൽ നിന്ന് മെമ്മറി കാർഡിന്‍റെ ഹാഷ് വാല്യു മാറിയത് സംശയാസ്പദമാണെന്നും ദൃശ്യം മറ്റാരെങ്കിലും പരിശോധിച്ചോയെന്നത് അന്വേഷിക്കണമെന്നുമാണ് ഹൈക്കോടതിയിൽ പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. ഹാഷ് വാല്യു മാറിയത് കേസിനെ എങ്ങനെ ബാധിക്കുമെന്ന് ബോധ്യപ്പെടുത്തണമെന്ന് കോടതി പ്രോസിക്യൂഷനോട് പറഞ്ഞിരുന്നു. കേസിൽ കക്ഷിയാക്കണമെന്നാവശ്യപ്പെട്ട് ദിലീപും അപേക്ഷ നൽകിയിട്ടുണ്ട്. രണ്ട് വട്ടം മെമ്മറി കാർഡ് ഫോറൻസിക് പരിശോധന നടത്തിയതാണെന്നും ഇപ്പോഴത്തെ ആവശ്യത്തിന് പിന്നിൽ ദുരുദ്ദേശ്യമുണ്ടെന്നും അപേക്ഷയിൽ ദിലീപ് വ്യക്തമാക്കി.

Advertisement
Advertisement