അനധികൃത സ്വത്ത് സമ്പാദനക്കേസ്: കെ.എം.ഷാജിയുടെ കോഴിക്കോടും കണ്ണൂരും വീടുകളിൽ വിജിലൻസ് റെയ്ഡ്

6

അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന പരാതിയില്‍ കെ.എം ഷാജിയുടെ കോഴിക്കോടും കണ്ണൂരുമുള്ള വീടുകളില്‍  റെയ്ഡ്. രാവിലെ ഏഴുമണിക്കാണ് വിജിലന്‍സ് റെയ്ഡ് ആരംഭിച്ചത്. ഫര്‍ണിച്ചറുകളുടെ ഉള്‍പ്പെടെ വിലവിവരങ്ങള്‍ വിജിലന്‍സ് രേഖപ്പെടുത്തുന്നുണ്ട്.  ഞായറാഴ്ച രാത്രിയാണ് വിജിലന്‍സ് കോടതി കേസ് രജിസ്റ്റര്‍ ചെയ്യാന്‍ തീരുമാനിച്ചത്. 
കോഴിക്കോടുള്ള ഷാജിയുടെ വീട് നേരത്തെയും വിവാദത്തിലായിരുന്നു. കോര്‍പ്പറേഷന്‍ നല്‍കിയ പ്ലാനിന് അപ്പുറത്തേക്ക്  നിര്‍മാണം നടത്തിയെന്ന് പരാതി ഉയര്‍ന്നിരുന്നു. ഭാര്യയുടെ പേരിലുള്ള ഈ വീടുമായി ബന്ധപ്പെട്ട് പിഴയടയ്ക്കാന്‍ ഷാജിക്ക് കോര്‍പറേഷന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. 
കെ.എം ഷാജി സമര്‍പ്പിച്ച സത്യവാങ്മൂലവും ഷാജിയുടെതായി കണ്ടെത്തിയ സ്വത്ത് വിവരങ്ങളും തമ്മില്‍ 165 ശതമാനത്തിലധികം വ്യത്യാസം ഉണ്ട് എന്ന് കണ്ടെത്തിയിരുന്നു.