അമ്പത് കോടിയുടെ മണിചെയിൻ മോഡൽത്തട്ടിപ്പ്: തൃശൂർ ഊട്ടോളി ബാബുവിന്റെ കൂട്ടാളിയും പിടിയിൽ

50

അമ്പത് കോടിയോളം രൂപയുടെ മണി ചെയിൻ മോഡൽ തട്ടിപ്പിൽ അന്തർ സംസ്ഥാന സംഘത്തിലെ ഒരു പ്രധാനി കൂടി മലപ്പുറം പൊലീസിന്റെ പിടിയിൽ. പാലക്കാട് പട്ടാമ്പി സ്വദേശി രതീഷ് ചന്ദ്രയാണ് പിടിയിലായത്. ആർ വൺ എന്ന സ്ഥാപനത്തിന്റെ മറവിൽ കോടികളുടെ തട്ടിപ്പ് നടത്തിയ സംഭവത്തിലാണ് ഇയാൾ പിടിയിലായത്. കൂട്ടാളി തൃശൂർ സ്വദേശി ഊട്ടോളി ബാബുവിനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. കേരളത്തിലെ വിവിധ ജില്ലകളും തമിഴ‍്‍നാട്, ബംഗാൾ സംസ്ഥാനങ്ങളും കേന്ദ്രീകരിച്ചായിരുന്നു തട്ടിപ്പ്. ആയിരക്കണക്കിന് ആളുകൾ തട്ടിപ്പിന് ഇരയായി എന്നാണ് പൊലീസിന് ലഭിച്ച വിവരം. കൊണ്ടോട്ടി സ്വദേശിയുടെ 23 ലക്ഷത്തോളം രൂപ തട്ടിയെടുത്തെന്ന പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് അന്തർ സംസ്ഥാന തട്ടിപ്പു സംഘത്തെ കുറിച്ച് സൂചന ലഭിച്ചത്. 2020ൽ ആണ് തൃശൂരും കോഴിക്കോടും കേന്ദ്രീകരിച്ച് ബാബുവും പട്ടാമ്പി സ്വദേശി രതീഷ് ചന്ദ്രയും ചേർന്ന് സ്ഥാപനം തുടങ്ങുന്നത്. ഗൾഫിൽ ജോലി ചെയ്യുന്നവരും വീട്ടമ്മമാരും കുടുംബശ്രീയിൽ പ്രവർത്തിക്കുന്നവരും ഉൾപ്പെടെ ആയിരക്കണക്കിന് ആളുകൾ കമ്പനിയുടെ മോഹന വാഗ്‍ദാനത്തിൽ വീണു. കമ്പനി പറഞ്ഞ ലാഭം കിട്ടാതായതോടെയെും നിക്ഷേപിച്ച പണം തിരികെ ലഭിക്കാതെ വന്നതോടെയും ആണ് പലരും പരാതിയുമായി പൊലീസിനെ സമീപിച്ചത്.

Advertisement
Advertisement