അയ്യന്തോളിൽ പോലീസിന്റെ വാഹന പരിശോധനക്കിടെ വാറ്റ് ചാരായവുമായി കോട്ടയം സ്വദേശി പിടിയിൽ

95

അയ്യന്തോളിൽ പോലീസിന്റെ വാഹന പരിശോധനക്കിടെ വാറ്റ് ചാരായവുമായി കോട്ടയം സ്വദേശി പിടിയിലായി. കോട്ടയം സ്വദേശി തലയാളം കൊച്ചുപാലക്കത്തറ വീട്ടിൽ ജോബിയെ (38) ആണ് വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളിൽ നിന്നും ഒരു ലിറ്റർ വാറ്റു ചാരായം പിടിച്ചെടുത്തു. വെസ്റ്റ് സി.ഐ പ്രസാദിൻറെ നിർദ്ദേശത്തെ തുടർന്ന് എസ്.ഐ ശിവശങ്കരൻറെ നേതൃത്വത്തിൽ അയ്യന്തോൾ കാര്യാട്ടുകരയിൽ പോലീസിന്റെ വാഹന പരിശോധനക്കിടയിലാണ് യുവാവ് പിടിയിലായത്. സി.പി.ഒമാരായ അഭീഷ് ആൻറണി, ശ്രീജു എന്നിവരടങ്ങിയ സംഘമായിരുന്നു പരിശോധനയിൽ പങ്കെടുത്തത്.