അറബിയെ കാണിച്ച് സഹായം വാങ്ങിച്ച് തരാമെന്ന് പറഞ്ഞ് നിരവധി പേരെ കബളിപ്പിച്ച് പണം തട്ടിയ ‘അറബി അസൈനാർ’ തൃശൂരിൽ അറസ്റ്റിൽ

114

അറബിയിൽ നിന്നും സഹായം വാങ്ങിച്ച് തരാമെന്ന് അറിയിച്ച് നിരവധി പേരെ കബളിപ്പിച്ച് പണവും സ്വർണവും തട്ടിയെടുത്തിരുന്ന നിരവധി ക്രിമിനൽ കേസുകളിലെ പ്രതി അറബി അസൈനാർ തൃശൂരിൽ അറസ്റ്റിലായി. മലപ്പുറം, പാലക്കാട്, കാസർഗോഡ് എന്നീ വിവിധ ജില്ലകളിലായി സമാന രീതിയിൽ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്ന് പൊലീസ് കണ്ടെത്തി. മലപ്പുറം സ്വദേശിനിയുടെ പരാതിയിലുള്ള അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്. മലപ്പുറം അരീക്കോട് സ്വദേശിയാണ് അസൈനാർ. വീട് വെക്കാൻ, ചികിൽസക്ക് തുടങ്ങി വിവിധ പ്രയാസങ്ങളനുഭവിക്കുന്ന സ്ത്രീകളാണ് ഇയാളുടെ ഇരകൾ. സ്നേഹം നടിച്ച് അറബിയെ കാണിച്ച് തരാമെന്ന് അറിയിച്ച് വിളിച്ചു വരുത്തുകയും കൈവശം പണമോ ആഭരണങ്ങളോ ഉണ്ടെങ്കിൽ സഹായം ലഭിക്കില്ലെന്ന് ധരിപ്പിച്ച് കൈവശമുള്ള പണവും ധരിച്ചിരിക്കുന്ന ആഭരണങ്ങളും ഊരി വാങ്ങി കബളിപ്പിച്ച് കടന്നു കളയുകയാണ് ഇയാളുടെ രീതിയത്രെ. മലപ്പുറം സ്വദേശിനിയെ തൃശൂരിലേക്ക് വിളിച്ചുവരുത്തി കബളിപ്പിച്ച് കടന്നതിലാണ് ഇപ്പോൾ അറസ്റ്റിലായത്.

Advertisement
Advertisement