അഴീക്കോട് നിയമവിരുദ്ധമായി ചെറുമൽസ്യങ്ങളുമായെത്തിയ ബോട്ടുകൾ ഷിഷറീസ് വകുപ്പ് പിടികൂടി

18

കൊടുങ്ങല്ലൂർ അഴീക്കോട് നിയമവിരുദ്ധമായി മൽസ്യബന്ധനം നടത്തിയ ബോട്ടുകൾ പിടികൂടി. ഇവരിൽ നിന്നും രണ്ട് ടണ്ണോളം ചെറുമൽസ്യങ്ങൾ പിച്ചെടുത്തു. സെന്റ് ജോസഫ്, തിമോത്തിയോസ് ബോട്ടുകളാണ് ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥർ പിടികൂടിയത്. കണവ ഇനത്തിലുള്ള മൽസ്യമായിരുന്നു ഇവർ പിടികൂടിയിരുന്നത്. വളർച്ചയെത്താത്ത ചെറുമൽസ്യങ്ങൾ പിടിക്കുന്നത് ഫിഷറീസ് വകുപ്പ് നിരോധിച്ചിട്ടുണ്ട്. ഇത് ലംഘിച്ചാണ് മൽസ്യബന്ധനം നടത്തിയത്.