അവതാർ നിക്ഷേപ തട്ടിപ്പ് കേസിലെ മുഖ്യപ്രതി അബ്ദുള്ള വീണ്ടും അറസ്റ്റിൽ; അറസ്റ്റ് രേഖപ്പെടുത്തിയത് തൃശൂർ ഈസ്റ്റ് പോലീസ്

18
8 / 100

അവതാർ നിക്ഷേപ തട്ടിപ്പ് കേസിലെ മുഖ്യപ്രതി അബ്ദുള്ള വീണ്ടും അറസ്റ്റിൽ. 10 കേസുകളിലാണ് ഈസ്റ്റ് പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. കോടതിയിൽ ഹാജരാക്കിയ അബ്ദുള്ളയെ കോടതി 14 ദിവസം റിമാൻഡ് ചെയ്തു. കേസിന്റെ നടപടികൾക്കായി പൊലീസ് സ്റ്റേഷനിൽ നിൽക്കുന്നതിനിടെ പൊലീസുകാരെ തട്ടിമാറ്റി രക്ഷപ്പെട്ട േകസിൽ ഇയാളെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും അറസ്റ്റ്. വിവിധ സ്റ്റേഷനുകളിലായി നിരവധി കേസുകളാണ് അബ്ദുള്ളക്കെതിരെ എടുത്തിട്ടുള്ളത്. ആയിരത്തോളം നിക്ഷേപകർക്ക് ഇരുനൂറു കോടിയോളം നഷ്ടമായ അവതാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് നിക്ഷേപക തട്ടിപ്പ് കേസിലെ പ്രധാന പ്രതിയാണ് അബുദുള്ള. സഹോദരങ്ങളായ അബ്ദുൽ നാസർ, ഫൈസൽ ബാബു എന്നിവരും പ്രതികളാണ്.