ചൂതാട്ട സംഘത്തില്‍ നിന്നും പോലീസെന്ന വ്യാജേനയെത്തി ആറ് ലക്ഷത്തോളം രൂപ തട്ടിയെടുത്ത മൂവര്‍ സംഘത്തിനെ ചാലക്കുടി ഡിവൈഎസ്പി സി.ആര്‍. സന്തോഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടി. പൊന്നാനി പേരൂര്‍ സ്വദേശിയും പൂങ്കുന്നത്ത് വാടകക്ക് താമസിച്ചു വരുന്നയാളുമായ കണ്ടശ്ശാംകടവ് വീട്ടില്‍ പ്രദീപ് (42) ചെറുതുരുത്തി ആറ്റൂര്‍ സ്വദേശി ഓട്ടു പുരയ്ക്കല്‍ വീട്ടില്‍ സുബൈര്‍ (38), ആമ്പല്ലൂര്‍ ആലങ്ങാട് സ്വദേശി കണിയാംപറമ്പില്‍ സനീഷ് നാരായണന്‍ (37) എന്നിവരാണ് പിടിയിലായത്. പിടിയിലായ എല്ലാവരും ബസ് ഡ്രൈവര്‍മാരാണ്.
Advertisement
Advertisement