ആറ്റിങ്ങൽ ബീവ്റേജ്സ് വെ‍യർഹൗസിൽ നിന്നും വീണ്ടും മദ്യമോഷണം: 90 കേയ്സ് മദ്യം കാണാനില്ല

9

ബിവറേജസ് കോർപ്പറേഷന്റെ ആറ്റിങ്ങൽ വെയർഹൗസിൽ മോഷണം. 90 കെയ്സ് മദ്യം നഷ്ടപ്പെട്ടതായാണ് സൂചന.
അടുത്തിടെ എക്സൈസ് നടത്തിയ പരിശോധനയിൽ ആറ്റിങ്ങൽ പരിസരത്ത് നിന്നും വിദേശമദ്യം പിടിച്ചെടുത്തിരുന്നു. തുടർന്നാണ് മദ്യം സൂക്ഷിക്കുന്ന വെയർഹൗസ് കേന്ദ്രീകരിച്ച് അന്വേഷണം വ്യാപിപ്പിച്ചത്. ഗോഡൗൺ പരിശോധിക്കുന്നതിനായി വെയർഹൗസ് മാനേജരെ വിളിച്ചു വരുത്തി നടത്തിയ അന്വേഷണത്തിലാണ് അമ്പതിലധികം കെയ്സ് മദ്യത്തിന്റെ കുറവ് കണ്ടെത്തിയത്. മെയ് 9ന് മോഷണം നടന്നതായാണ് നിഗമനം. സ്ഥലത്തെ സി.സി.ടി.വി ദൃശ്യങ്ങൾ വിശദമായി പരിശോധിച്ചുവരികയാണ്.
കഴിഞ്ഞ ലോക്ക്ഡൗൺ കാലത്തും ആറ്റിങ്ങലിലെ ബിവറേജസ് വെയർഹൗസിൽനിന്ന് മദ്യം മോഷണം പോയിരുന്നു. അന്ന് ഇവിടെ നിന്ന് 40 കെയ്സ് മദ്യമാണ് കാണാതായത്. ലോക്ക്ഡൗണിനു ശേഷം ഗോഡൗൺ തുറന്ന് സ്റ്റോക്ക് എടുത്തപ്പോഴാണ് സ്റ്റോക്കിൽ കുറവു കണ്ടത്.