ആലപ്പുഴ കവുങ്കലിലെ സ്വകാര്യ ആശുപത്രിയില്‍ വനിതാ ഡോക്ടർക്ക് നേരെ ലൈംഗികാതിക്രമ ശ്രമം; പ്രതി അറസ്റ്റിൽ

2

ആലപ്പുഴ കവുങ്കലിലെ സ്വകാര്യ ആശുപത്രിയില്‍ വനിതാ ഡോക്ര്‍ക്കെതിരെ ലൈംഗിക അതിക്രമം നടത്താന്‍ ശ്രമിച്ചയാള്‍ പിടിയില്‍. ആപ്പൂര്‍ സ്വദേശി അമ്പാടി കണ്ണനെയാണ് മണ്ണഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തത്. അർധരാത്രിയിൽ അസുഖബാധിതനാണെന്ന് പറഞ്ഞാണ് ആപ്പൂര്‍ സ്വദേശി അമ്പാടി കണ്ണന്‍ കവുങ്കലിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിയത്.ചികിത്സിക്കുന്നതിനിടയില്‍ പ്രതി ഡോക്ടറെ കടന്ന് പിടിച്ച് ലൈംഗികമായി ആക്രമിക്കാന്‍ ശ്രമിക്കുകയിരുന്നു എന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. തടയാന്‍ ശ്രമിച്ച ആശുപത്രി ജീവനക്കാരെയും ഇയാള്‍ മര്‍ദിച്ചു

Advertisement
Advertisement