ആശുപത്രിക്ക് സമീപം ബജിക്കടയുടെ മറവിൽ നിരോധിത പുകയില ഉൽപ്പന്നങ്ങളുടെ വിൽപ്പന: കല്ലൂർ സ്വദേശിയെ വരന്തരപ്പിള്ളി പോലീസ് അറസ്റ്റ് ചെയ്തു

45

ബജിക്കടയുടെ മറവില്‍ നിരോധിത പുകയില ഉത്പന്നങ്ങള്‍ വില്‍പ്പന നടത്തിയയാളെ വരന്തരപ്പിള്ളി പൊലീസ് അറസ്റ്റ് ചെയ്തു. കല്ലൂര്‍ മാവിന്‍ചുവട് സ്വദേശി മാപ്രാണന്‍ വീട്ടില്‍ സത്യനാണ് (55) അറസ്റ്റിലായത്. ഇയാളില്‍ നിന്നും 56 പാക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങള്‍ പൊലീസ് പിടികൂടി. വട്ടണാത്രയിലെ ഹോമിയോ ആശുപത്രിക്ക് സമീപത്ത് ബജി കട നടത്തുന്ന ഇയാള്‍ കടയുടെ മറവിലാണ് നിരോധിത പുകയില ഉത്പന്നങ്ങള്‍ വില്‍പ്പന നടത്തിയിരുന്നത്. പൊലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഇവ പിടികൂടിയത്.

Advertisement
Advertisement