ഇടുക്കി കുമളിയിൽ യുവതിയെ സുഹൃത്ത് കുത്തിക്കൊലപ്പെടുത്തി

10
8 / 100

ഇടുക്കി കുമളിയിൽ യുവതിയെ സുഹൃത്ത് കുത്തിക്കൊലപ്പെടുത്തി. കുമളി താമരക്കണ്ടത്ത് വാടകയ്ക്ക് താമസിക്കുന്ന റസിയ എന്ന ഉമാ മഹേശ്വരിയാണ് മരിച്ചത്. പ്രതി വാഗമൺ കോട്ടമല സ്വദേശി ഈശ്വരനെ പോലീസ് കസ്റ്റഡിയിൽ എടുത്തു. ആദ്യ വിവാഹ ബന്ധം ഉപേക്ഷിച്ച റസിയും ഈശ്വരനും എട്ട് മാസം മുൻപാണ് ഒന്നിച്ചു താമസം ആരംഭിച്ചത്. അടുത്ത നാളുകളിലായി റസിയയുടെ മകനെ ഈശ്വരൻ നിരന്തരം ഉപദ്രവിക്കുമായിരുന്നു. ഇത് സംബന്ധിച്ച് കുട്ടി ചൈൽഡ് ലൈനിൽ പരാതിപ്പെട്ടു. ചൈൽഡ് ലൈനിൽ നിന്ന് അന്വേഷണം ഉണ്ടായതിന്റെ പേരിൽ റസിയയും ഈശ്വരനും തെറ്റിപ്പിരിഞ്ഞു. തുടർന്ന് റസിയ മറ്റൊരു വീട്ടിലേയ്ക്ക് താമസം മാറി. എന്നാൽ ഇന്ന് രാവിലെ റസിയ താമസിക്കുന്ന സ്ഥലത്തെത്തിയ ഈശ്വരൻ ഇവരെ കുത്തി പരുക്കേൽപ്പിച്ച ശേഷം രക്ഷപ്പെട്ടു. തുടർന്നു റസിയയെ കുമളിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ശുശ്രൂഷ നൽകി. വിദഗ്ധ ചികിത്സക്കായി മെഡിക്കൽ കോളജിലേക്ക് കൊണ്ടും പോകുന്നതിനിടെയാണ് മരിച്ചത്. സംഭവ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ട പ്രതി ഈശ്വരനെ വാഗമണിൽ നിന്നാണ് പോലീസ് പിടികൂടിയത്. പ്രതിയെ റിമാൻഡ് ചെയ്തു.