ഇരിങ്ങാലക്കുട‍യിൽ സിമന്റ് ഗോഡൗണിൽ ചാരായം വാറ്റ്: 215 ലിറ്റർ വാഷും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു

20

ഇരിങ്ങാലക്കുട നടവരമ്പ് സ്കൂളിന് അടുത്ത് മെയിൻ റോഡിലുള്ള സിമൻ്റ് ഗോഡൗണിൽ നിന്ന് ചാരായം വാറ്റാൻ പാകപ്പെടുത്തിയിരുന്ന 215 ലിറ്റർ വാഷും വാറ്റുപകരണങ്ങളും എക്സൈസ് സംഘം പിടിച്ചെടുത്തു. എക്സൈസ് സംഘത്തിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സിമൻ്റ് കമ്പനി ഡീലറുടെ ഗോഡൗണിൽ പരിശോധന നടത്തിയത്. രാത്രി സ്ഥിരമായി ചാരായം വാറ്റ് നടന്നിരുന്നതായിട്ടാണ് എക്സൈസ് സംഘം വിലയിരുത്തുന്നു. സംശയം തോന്നാതിരിക്കാൻ ഗോഡൗണിന് മുമ്പിൽ ഒരു ലോറി പാർക്ക് ചെയ്തിരുന്നു. റേഞ്ച് ഇൻസ്പെക്ടർ എം.ആർ മനോജിൻ്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ അസി. എക്സൈസ് ഇൻസ്പെക്ടർ മണികണ്ഠൻ ,ഉദ്യോഗസ്ഥരായ ജോഷി, ബെന്നി, വിബിൻ എന്നിവർ പങ്കെടുത്തു.