ഇരിങ്ങാലക്കുട കണ്ഠേശ്വരം ക്ഷേത്രത്തിലെ കവർച്ച: പ്രതികൾ പിടിയിലായി

17
15 / 100

ഇരിങ്ങാലക്കുട കണ്ഠേശ്വരം ക്ഷേത്രത്തിലെ കവർച്ചയിൽ പ്രതികൾ പിടിയിലായി. ബംഗാളി സ്വദേശികളായ മുഹമ്മദ് സോനു (24), അനാമുൽ ഇസ്‌ലാം (21) എന്നിവരാണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ ജനുവരി 28നായിരുന്നു കവർച്ച. ആക്രി സാധനങ്ങൾ ശേഖരിക്കുകയെന്ന വ്യാജേന കറങ്ങുന്നതിനിടയിൽ അമ്പലങ്ങളും പള്ളികളും ആൾ താമസമില്ലാത്ത വീടുകളും നോക്കി വച്ച ശേഷം രാത്രി അവിടങ്ങളിൽ കയറി മോഷണം നടത്തുന്നതാണ് ഇവരുടെ രീതി. കണ്ഠേശ്വരം ക്ഷേത്രത്തിലെയും സമീപ പ്രദേശങ്ങളിലെയും സി.സി. ടി.വി ദൃശ്യങ്ങൾ ശേഖരിച്ച് പരിശോധന നടത്തിയതിൽ ലഭിച്ച ദൃശ്യങ്ങളെ പിന്തുടർന്നാണ് പ്രതികളെ പിടികൂടിയത്.