ഇ.ഡിക്കെതിരായ കേസിൽ ക്രൈംബ്രാഞ്ചിന് അന്വേഷണം തുടരാമെന്ന് ഹൈക്കോടതി: സന്ദീപിൻറെ മൊഴിയെടുക്കാൻ അനുമതിയില്ല, കേസിൽ 16ന് വിധി പറയും, ഇ.ഡി ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യരുതെന്നും ഹൈക്കോടതിയുടെ നിർദ്ദേശം, ക്രൈംബ്രാഞ്ചിനെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്ന് ഇ.ഡി ഹൈക്കോടതിയിൽ

6

എന്‍ഫോഴ്‍സ്‍മെന്‍റിനെതിരായ ക്രൈംബ്രാഞ്ച് കേസില്‍ ഹൈക്കോടതി ഈ മാസം 16 ന് വിധി പറയും. അതുവരെ അറസ്റ്റ് അടക്കമുള്ള കടുത്ത നടപടികള്‍ പാടില്ലെന്നാണ് ഹൈക്കോടതി നിര്‍ദ്ദേശം. സന്ദീപിന്‍റെ രഹസ്യമൊഴി രേഖപ്പെടുത്താന്‍ അനുമതി നല്‍കണമെന്ന ക്രൈംബ്രാഞ്ചിന്‍റെ ആവശ്യം കോടതി അംഗീകരിച്ചില്ല. കേസില്‍ ക്രൈംബ്രാഞ്ചിന് അന്വേഷണം തുടരാമെന്നും കോടതി അറിയിച്ചു. ഇഡി ഉദ്യോഗസ്ഥര്‍ക്കെതിരെ സന്ദീപ് പരാതിയുമായി വന്നതിന് പിന്നില്‍ ക്രൈംബ്രാഞ്ചാണെന്നാണ് ഇഡിയുടെ വാദം. ഇഡി ഉദ്യോഗസ്ഥർ മുഖ്യമന്ത്രിയുടെ പേരുപറയാൻ നിർബന്ധിച്ചെന്ന പരാതി സന്ദീപ് മുൻപെവിടെയും പറഞ്ഞിട്ടില്ല. പരാതികളുണ്ടോയെന്ന് പല തവണ കോടതി ചോദിച്ചപ്പോഴും ഇല്ലാ എന്നായിരുന്നു സന്ദീപിന്‍റെ മറുപടി. എട്ട് മാസത്തിനു ശേഷം സന്ദീപ് പരാതിയുമായി വന്നതിന് പിന്നിൽ ഉന്നതരുടെ പ്രേരണയുണ്ടെന്നാണ് ഇഡി വ്യക്തമാക്കുന്നത്. ക്രൈംബ്രാഞ്ചിനെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്ന് എന്‍ഫോഴ്‍സ്‍മെന്‍റ് ഹൈക്കോടതിയിൽ ആവശ്യപ്പെട്ടു. ഇഡി ഉദ്യോഗസ്ഥർക്കെതിരായ കേസ് ചോദ്യംചെയ്തുള്ള ഹർജി ഹൈക്കോടതിയിൽ നിലനിൽക്കവെ വീണ്ടും ക്രൈംബ്രാഞ്ച് കേസെടുത്തത് കോടതിയലക്ഷ്യമെന്നാണ് ഇഡിയുടെ വാദം