ഊമയായി അഭിനയിച്ച് പണവും സ്വർണവും കവരുന്ന സംഘത്തലവൻ തൃശൂരിൽ അറസ്റ്റിൽ: പിടിയിലായത് നിഴൽ പോലീസിൻറെ നിരീക്ഷണത്തിൽ

36
4 / 100

കടകളിലും, ബാങ്കുകളിലും, ഓഫീസുകളിലും ചെന്ന് ഊമയും ബധിരനുമായി അഭിനയിച്ച് പണവും സ്വർണവും മൊബൈൽഫോണും കവരുന്ന തമിഴ്നാട് വേലൂർ ശങ്കരപുരം സ്വദേശി മുരുകൻ (49) അറസ്റ്റിൽ. സിറ്റി പോലീസ് കമ്മീഷണർ ആർ ആദിത്യക്ക് ലഭിച്ച രഹസ്യ സൂചനയെ തുടർന്ന് ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തു.
സ്ഥാപനങ്ങളുടെ ഓഫീസുകളിൽ എത്തി ഡഫ് ആൻഡ് ഡംപ് അസോസിയേഷന്റെ സീലോട് കൂടിയ ലെറ്റർപാഡ്,ക്യാഷ്, ഗോൾഡ്, മൊബൈൽ ഫോൺ എന്നിവയുടെ മുകളിൽ വെച്ച് മടങ്ങുമ്പോൾ ലെറ്റർപാഡിൽ അടിയിൽ ഉണ്ടായിരുന്ന ക്യാഷ് ഗോൾഡ് മൊബൈൽ ഫോൺ എന്നിവ കണ്ണുവെട്ടിച്ച് എടുത്തു മുങ്ങലാണ് ഇവരുടെ രീതി.
മുരുകനെ ചോദ്യംചെയ്തതിൽ കഴിഞ്ഞവർഷം ഫെബ്രുവരിയിൽ കേരള ഗ്രാമീൺ ബാങ്ക് ഗുരുവായൂർ ശാഖയിലെ ഓഫീസിൽ പണയം വച്ചിരുന്ന 11 പവൻ സ്വർണം അടക്കം കേരളത്തിനകത്തും പുറത്തും ഇതേ പോലെ നിരവധി തട്ടിപ്പുകൾ നടത്തിയതായി മുരുകൻ സമ്മതിച്ചിട്ടുള്ളതാണ്.
അന്വേഷണസംഘത്തിൽ ഈസ്റ്റ് സർക്കിൾ ഇൻസ്പെക്ടർ ലാൽ കുമാർ എസ്.ഐ സിനോജ് സൈബർ സെല്ലിലെ എ.എസ്.ഐ ഫീസ്റ്റോ, മിഥുൻ ഷാഡോ പോലീസ് അംഗങ്ങളായ എസ്.ഐ ഗ്ലാഡ്സ്റ്റൺ, രാജൻ, സൂവ്രതകുമാർ, റാഫി, ഗോപാലകൃഷ്ണൻ, എ.എസ്.ഐമാരായ രാജേഷ്, ജിനു കുമാർ സീനിയർ സി.പി.ഒ മാരായ പഴനി, ജീവൻ, ലികേഷ്, വിപിൻ എന്നിവരും ഉണ്ടായിരുന്നു