എട്ട് വയസുകാരിയെ പീഡിപ്പിച്ച 75കാരന് 26 വർഷം കഠിന തടവും ലക്ഷം രൂപ പിഴയും; ശിക്ഷിച്ചത് പഴയന്നൂർ എളനാട് സ്വദേശിയെ

378

എട്ട് വയസുകാരിയെ പീഡിപ്പിച്ച 75കാരന് 26 വർഷം കഠിന തടവും ലക്ഷം രൂപ പിഴയും. എളനാട് സ്വദേശി കിഴക്കേക്കലം ചന്ദ്രനെയാണ് തൃശൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജി ബിന്ദു സുധാകരൻ വിവിധ വകുപ്പുകളിലായി 26 വർഷം കഠിന തടവിനും ഒരു ലക്ഷത്തി മുപ്പത്തി അയ്യായിരം രൂപ പിഴയടക്കുന്നതിന്നും ശിക്ഷിച്ചത്. വിവിധ വകുപ്പുകളിലായി പ്രഖ്യാപിച്ച ശിക്ഷാ കാലാവധി ഒന്നിച്ച് അനുഭവിച്ചാൽ മതി. 2018 ലാണ് കേസിനാസ്പദമായ സംഭവം. കളിക്കാൻ പോയിരുന്ന ബാലികയെ വീട്ടിലേക്ക് നിർബന്ധിച്ച് കൊണ്ടു പോയാണ് പീഡിപ്പിച്ചത്. പഴയന്നൂർ പോലീസ് ക്രൈം 191/2018 ആയി റജിസ്ടർ ചെയ്ത കേസിൽ സബ് ഇൻസ്പെദ്യ തങ്കച്ചൻ, സി.പി.ഒ . റഷീദ, വിനോദ് , ഗീത എന്നിവർ പ്രോസിക്യൂഷൻ സഹായികളായി ഇൻസ്പെകൾ സി. വിജയകുമാരൻ ആണ് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ: കെ.പി. അജയ് കുമാർ കോടതിയിൽ ഹാജരായി വാദം നടത്തി.

Advertisement
Advertisement