എറണാകുളം സബ് കോടതിയില്‍ വിയ്യൂർ ജയിലിൽ നിന്നുമെത്തിച്ച പ്രതി കൈഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു

11

എറണാകുളം സബ് കോടതിയില്‍ പ്രതി കൈഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. വിയ്യൂര്‍ ജയിലില്‍ നിന്നെത്തിച്ച പ്രതി തന്‍സീറാണ് ആത്മഹത്യക്ക് ശ്രമിച്ചത്. 2020-ല്‍ എറണാകുളം നോര്‍ത്ത് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസുമായി ബന്ധപ്പെട്ടാണ് ഇയാളെ കോടതിയിലെത്തിച്ചത്. വൈപിന്‍ സ്വദേശിയായ തന്‍സീര്‍ മറ്റു നിരവധി കേസുകളിലും പ്രതിയാണ്.
ബുധനാഴ്ച ഉച്ചയ്ക്ക് 12.30-ഓടെയാണ് സംഭവം. വിചാരണയ്ക്കായാണ് തന്‍സീറിനെ കോടതിയില്‍ എത്തിച്ചത്. വരാന്തയില്‍ നിന്ന് കോടതിയിലേക്ക് കയറുന്നതിന് തൊട്ടുമുന്‍പാണ് ഇയാള്‍ ബ്ലേഡ് ഉപയോഗിച്ച് കൈഞരമ്പ് മുറിച്ചത്. തുടര്‍ന്ന് പോലീസ് ഇയാളെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
വായ്ക്കുള്ളില്‍ ഇയാള്‍ ബ്ലേഡ് വെച്ചിരുന്നതായാണ് പോലീസ് കരുതുന്നത്. ചില ആളുകള്‍ തന്‍സീറിനെ കാണാന്‍ കോടതി പരിസരത്ത് എത്തിയിരുന്നെങ്കിലും കാണുന്നതിന് പോലീസ് അനുവാദം നല്‍കിയിരുന്നില്ല. ഇതിന്റെ പ്രകോപനത്തിലാണ് പ്രതി ആത്മഹത്യാശ്രമം നടത്തിയതെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.

Advertisement
Advertisement