എറണാകുളത്ത് നവജാതശിശുവിനെ അമ്മ പാറമടയിൽ കല്ല് കെട്ടിതാഴ്ത്തി കൊലപ്പെടുത്തി: യുവതിക്കെതിരെ കേസെടുത്തു

9

എറണാകുളത്ത് നവജാത ശിശുവിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. എറണാകുളം തിരുവാണിയൂരിലാണ് സംഭവം. അമ്മയാണ് കൊലപാതകത്തിന് പിന്നിലെന്ന് പോലീസ് അറിയിച്ചു. നാല് കുട്ടികളുടെ അമ്മയാണ് യുവതി. വീടിന് സമീപത്തെ പാറമടയില്‍ ഇവര്‍ കുഞ്ഞിനെ കല്ലുകെട്ടി താഴ്ത്തുകയായിരുന്നു. പ്രതിയായ യുവതിക്കെതിരെ ഐപിസി 317 വകുപ്പ് പ്രകാരം കേസെടുത്തു. അതേ സമയം യുവതിയെ കസ്റ്റഡിയില്‍ എടുത്താല്‍ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ പുറത്തു വരികയുള്ളൂ. ഇവരെ വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ടെന്നും പൊലീസ് അറിയിച്ചു. അതേസമയം കൊലപാതകത്തിന് പ്രേരിപ്പിച്ച വ്യക്തമായ കാരണം പുറത്തുവന്നിട്ടില്ല. രക്തസ്രാവത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്.