എഴുത്തുകാരൻ വി.ആർ.സുധീഷ് അറസ്റ്റിൽ

72

ലൈംഗിക ചുവയോടെ സംസാരിച്ചെന്ന എഴുത്തുകാരിയും യുവപ്രസാധകയുമായ യുവതിയുടെ പരാതിയിൽ കഥാകൃത്ത് വി. ആർ സുധീഷ് അറസ്റ്റിൽ. സ്ത്രീത്വത്തെ അപമാനിക്കൽ, ഭീഷണിപ്പെടുത്തൽ എന്നീ വകുപ്പുകൾ ചുമത്തിയാണ് കോഴിക്കോട് ടൗൺ പൊലീസ് സുധീഷിനെ അറസ്റ്റ് ചെയ്തത്. അറസ്റ്റിന് ശേഷം എഴുത്തുകാരനെ ജാമ്യത്തിൽ വിട്ടയച്ചു.

Advertisement

യുവ പ്രസാധകയായ എംഎ ഷഹനാസ് ആണ് സാമൂഹിക മാധ്യമങ്ങളിലൂടെ എഴുത്തുകാരനെതിരെ പൊലീസില്‍ പരാതി നല്‍കിയത്. നാലുദിവസം മുമ്പ് പ്രസാധകയായ ഷഹനാസ് ഫേസ്ബുക്കിലൂടെ സുധീഷിനെതിരെ ആരോപണവുമായി രംഗത്തെത്തിയിരുന്നു. ലൈംഗികച്ചുവയോടെ സംസാരിച്ച വാട്ട്സാപ്പ് സന്ദേശത്തിന്റെ സ്ക്രീൻഷോട്ടടക്കം പങ്കുവെച്ചായിരുന്നു ആരോപണം. ഇതിനെ തുടർന്ന് വിആർ സുധീഷ് ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയെന്ന് കാണിച്ചാണ് പൊലീസിൽ പരാതി നൽകിയിരുന്നു.

Advertisement