എൽദോസ് കുന്നപ്പിള്ളി എം.എൽ.എയുടെ പീഡനക്കേസിൽ ഹൈക്കോടതി: 100 തവണ സമ്മതപ്രകാരം ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടാലും 101–ാം തവണ സമ്മതമില്ലെങ്കിൽ അത് ബലാത്സംഗം തന്നെ

109

100 തവണ സമ്മതപ്രകാരം ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടാലും 101–ാം തവണ സമ്മതമില്ലെങ്കിൽ അത് ബലാത്സംഗമാണെന്ന് ഹൈക്കോടതി പരാമർശം. ബലാത്സംഗ കേസിൽ എല്‍ദോസ് കുന്നപ്പിള്ളില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ഹർജി പരി​ഗണിക്കുമ്പോഴായിരുന്നു പരാമർശം. ഹർജി ഹൈക്കോടതി വിധി പറയാന്‍ മാറ്റി.ലൈംഗിക പീഡന ആരോപണം ആദ്യഘട്ടത്തിൽ ഉണ്ടായിരുന്നില്ലല്ലോ എന്ന് കോടതി ആരാഞ്ഞു. എഫ്ഐആറിലും ആദ്യഘട്ടത്തില്‍ ഇക്കാര്യം ഉണ്ടായിരുന്നില്ലെന്നും കോടതി സൂചിപ്പിക്കുന്നു. എല്‍ദോസിനെതിരായ ആരോപണം അസാധാരണ കഥ പോലെ തോന്നുന്നതായി ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് ചൂണ്ടിക്കാട്ടി. തിരുവനന്തപുരം അഡീഷനല്‍ സെഷന്‍സ് കോടതിയില്‍ നിന്നും വിളിച്ചുവരുത്തിയ രേഖകളും ഹൈക്കോടതി പരിശോധിച്ചു.

Advertisement
Advertisement