ഐ.എസ് ആശയപ്രചരണം: കേരളത്തിൽ നിന്ന് യുവതിയടക്കം നാല് പേർ അറസ്റ്റിൽ

8
8 / 100

ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന്റെ (ഐ.എസ്.) ആശയം പ്രചരിപ്പിച്ചെന്ന കേസിൽ കേരളത്തിൽ നാലുപേരെ ദേശീയ അന്വേഷണ ഏജൻസി(എൻ.ഐ.എ) അറസ്റ്റുചെയ്തു. കണ്ണൂരിൽ യുവതിയടക്കം മൂന്നുപേരെയും കൊല്ലം ഓച്ചിറയിൽ ഒരു ഡോക്ടറെയുമാണ് അറസ്റ്റ് ചെയ്തത്. കൊല്ലം, കണ്ണൂർ, മലപ്പുറം, കാസർകോട് ജില്ലകളിലായി എട്ടിടത്തും ബെംഗളൂരുവിൽ രണ്ടിടത്തും ഡൽഹിയിൽ ഒരിടത്തും എൻ.ഐ.എ. ഡൽഹി യൂണിറ്റിന്റെ നേതൃത്വത്തിൽ ഒരേസമയം റെയ്‌ഡ് നടന്നു.
കണ്ണൂർ താണയിലെ ഖദീജ മൻസിലിൽ മിസ്ഹബ് (22), മിഷ (22), ഷിഫ ഹാരിസ് (24), കൊല്ലം ഓച്ചിറ മേമന മാറനാട് വീട്ടിൽ ഡോ. റഹീസ് റഷീദ് (33) എന്നിവരാണ് അറസ്റ്റിലായത്. പ്രതികളെ കോടതിയിൽ ഹാജരാക്കി ട്രാൻസിറ്റ് വാറണ്ട് വാങ്ങി ഡൽഹിക്ക് കൊണ്ടുപോകുമെന്ന് അന്വേഷണ എജൻസി പോലീസ് സൂപ്രണ്ട് ഉമ ബെഹ്റ പറഞ്ഞു.മലപ്പുറം സ്വദേശിയായ മുഹമ്മദ് അമീൻ(അബു യഹിയ) പ്രധാന പ്രതിയായ കേസിൽ ഉൾപ്പെട്ടവരാണ് അറസ്റ്റിലായവരെന്ന് എൻ.ഐ.എ. പത്രക്കുറിപ്പിൽ വ്യക്തമാക്കി.