ഓടുന്ന കാറിൽ നിന്നും യുവതിയുടെ മൃതദേഹം വലിച്ചെറിഞ്ഞു

79

ഓടുന്ന കാറില്‍ നിന്ന് യുവതിയുടെ മൃതദേഹം വലിച്ചെറിഞ്ഞു. കോയമ്പത്തൂർ ചിന്നംപാളയത്ത് ഇന്ന് പുലര്‍ച്ചെയാണ് സംഭവം. പുറത്തേക്കെറിഞ്ഞ മൃതദേഹത്തിലൂടെ വാഹനം കയറിയിറങ്ങി. മൃതദേഹത്തിന്റെ മുഖവും തലയും തകര്‍ന്നനിലയിലാണ്. യുവതിയെ തിരിച്ചറിഞ്ഞിട്ടില്ല. കൊലപാതകമാണെന്ന് സംശയിക്കുന്നതായി പൊലീസ് അറിയിച്ചു. ഇതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത് വന്നു. സംഭവത്തില്‍ പീളമേട് പോലീസ് അന്വേഷണം ആരംഭിച്ചു. മൃതദേഹം നിലവില്‍ കോയമ്പത്തൂര്‍ മെഡിക്കല്‍ കോളജിലാണ്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാകുകയുള്ളൂ എന്ന് പൊലീസ് പറഞ്ഞു. അന്വേഷണത്തിന് രണ്ട് പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.