ഓൺലൈൻ റമ്മികളി നിയമവിരുദ്ധമായി പ്രഖ്യാപിച്ച സർക്കാർ വിജ്ഞാപനം സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി തള്ളി

15
8 / 100

പണംവച്ചുള്ള ഓൺലൈൻ റമ്മികളി നിയമവിരുദ്ധമായി പ്രഖ്യാപിച്ച സർക്കാർ വിജ്ഞാപനം സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. എം.പി.എൽ, റമ്മി സർക്കിൾ തുടങ്ങിയ കമ്പനികളാണ് കോടതിയെ സമീപിച്ചത്. വിഷയത്തിൽ വിശദമായ മറുപടി നൽകാൻ ഹൈക്കോടതി സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു. കേസ് അടുത്ത മാസം 29ന് വീണ്ടും പരിഗണിക്കും. ഫെബ്രുവരി 23നായിരുന്നു കേരള ഗെയിംമിംഗ് ആക്ടിൽ ഭേദഗതി വരുത്തി സർക്കാർ വിജ്ഞാപനം ഇറക്കിയത്. തൃശൂർ ഇരിങ്ങാലക്കുട സ്വദേശിയുടെ ഹർജിയിലായിരുന്നു സർക്കാർ ഓൺലൈൻ റമ്മി കളി നിരോധിച്ചത്.