കണ്ണൂരിലെ കളക്ടർ വിളിച്ച സമാധാനയോഗം യു.ഡി.എഫ് ബഹിഷ്കരിച്ചു: പോലീസ് നടപടി ഏകപക്ഷീയമെന്ന് നേതാക്കൾ; പ്രതിഷേധവുമായി മുന്നോട്ടു പോകുമെന്ന് മുന്നറിയിപ്പ്

4
8 / 100

കണ്ണൂരിൽ ലീഗ് പ്രവർത്തകൻ കൊല്ലപ്പെട്ടതിനെ തുടർന്നുണ്ടായ അക്രമസംഭവങ്ങളിൽ കളക്ടർ വിളിച്ച സമാധാനയോഗം യു.ഡി.എഫ് ബഹിഷ്‌കരിച്ചു. പോലീസ് നടപടി ഏകപക്ഷീയമാണെന്ന് നേതാക്കൾ ആരോപിച്ചു. കൊലപാതകികളെ പോലീസ് ഇതുവരെ പിടികൂടിയിട്ടില്ല. പ്രതികളെ പിടിച്ച ശേഷം മാത്രം സമാധാനയോഗം മതിയെന്നും ശക്തമായ പ്രതിഷേധവുമായി മുന്നോട്ടുപോകുമെന്നും യു.ഡി.എഫ് നേതാക്കൾ പറഞ്ഞു. പാനൂരിൽ ഇന്നലെ ഉണ്ടായ സംഭവവുമായി ബന്ധപ്പെട്ട് നിരവധി ലീഗ് പ്രവർത്തകരെ പൊലീസ് വേട്ടയാടി. പത്താം ക്ലാസ് വിദ്യാർത്ഥിയെ ഉൾപ്പെടെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. മാതാപിതാക്കൾ പൊലീസിനെ സമീപിച്ചെങ്കിലും വിട്ടയക്കാൻ തയ്യാറായില്ല. വിദ്യാർത്ഥിക്ക് പരീക്ഷ എഴുതാൻ സാധിച്ചില്ല. ലീഗ് നേതാക്കളെ പൊലീസ് മർദിച്ചെന്നും യുഡിഎഫ് നേതാക്കൾ ആരോപിച്ചു. ഇന്നു മുതൽ ശക്തമായ സമരം നടത്താനാണ് യുഡിഎഫ് പ്രവർത്തകരുടെ തീരുമാനം.