കണ്ണൂരിൽ ജ്യേഷ്ഠനെ സഹോദരൻ കുത്തിക്കൊലപ്പെടുത്തി

18

കണ്ണൂര്‍ പടിയൂരില്‍ ജ്യേഷ്ഠനെ സഹോദരന്‍ കുത്തിക്കൊലപ്പെടുത്തി. പാലയോട് കോളനിയിലെ മഹേഷ് ആണ് മരിച്ചത്. ബിനുവിനെ പൊലിസ് കസ്റ്റഡിയിലെടുത്തു. വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം. നേരത്തെ മറ്റൊരു കൊലക്കേസില്‍ കൂടി പ്രതിയാണ് ഇയാള്‍.
സഹോദരന്‍ ബിനു മദ്യലഹരിയില്‍ മഹേഷിന്റെ മുഖത്ത് കത്തികൊണ്ട് കുത്തുകയായിരുന്നു. പരുക്കേറ്റ് ചികിത്സയില്‍ തുടരവേയാണ് മഹേഷ് മരിച്ചത്.