കണ്ണൂരിൽ വീട്ടിൽ തനിച്ചായിരുന്ന വയോധികയെ ചുറ്റിക കൊണ്ട് അടിച്ചുവീഴ്ത്തി മൂന്നര പവൻ സ്വർണമാല കവർന്നയാള്‍ പിടിയിൽ

8

കണ്ണൂരിൽ വീട്ടിൽ തനിച്ചായിരുന്ന വയോധികയെ ചുറ്റിക കൊണ്ട് അടിച്ചുവീഴ്ത്തി മൂന്നര പവൻ സ്വർണമാല കവർന്നയാള്‍ പിടിയിലായി. കണ്ണൂർ വളക്കൈ സ്വദേശി അബ്ദുൾ ജബ്ബാർ ആണ് അറസ്റ്റിലായത്.

Advertisement

തളിപ്പറമ്പ് ഭാഗത്ത് നെറ്റ്വർക്ക് മാർക്കറ്റിംഗ് രീതിയിൽ മരുന്നുകൾ വിൽക്കുന്നയാളാണ് അബ്ദുൾ ജബ്ബാർ. തളിപ്പറമ്പ് പൊലീസ് ഇയാളെ രാവിലെ കസ്റ്റഡിയിൽ എടുക്കുകയും ഉച്ചയ്ക്ക് അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.

തളിപ്പറമ്പ് കുറുമാത്തൂരിൽ ഇന്നലെ ഉച്ചയോടെയാണ് സംഭവം നടന്നത്. തലയ്ക്ക് അടിയേറ്റ കുറുമാത്തൂർ കീരിയാട്ട് തളിയൻ വീട്ടിൽ 78 കാരിയായ കാർത്യായനിക്ക് സാരമായി പരിക്കേറ്റു. ഇവരെ കണ്ണൂരിലെ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Advertisement