കയ്പമംഗലം വഴിയമ്പലം പെട്രോൾ പമ്പിലെ മോഷണം: പ്രതി അറസ്റ്റിൽ

9

കയ്പമംഗലം വഴിയമ്പലം പെട്രോൾ പമ്പ് കുത്തിത്തുറന്ന് മോഷണം നടത്തിയ കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. വാടാനപ്പള്ളി സ്വദേശി രായംമരക്കാർ വീട്ടിൽ ഓട്ടോ സുഹൈൽ എന്ന സുഹൈലിനെയാണ് കയ്പമംഗലം എസ്. ഐ സുബീഷ് മോനും സംഘവും ചേർന്ന് പിടികൂടിയത്. പ്രതിയെ പമ്പിൽ കൊണ്ട് വന്നു തെളിവെടുപ്പ് നടത്തി. സമാനമായ നിരവധി കേസുകളിലും ഇയാള് പ്രതിയാണെന്ന് പോലീസ് പറഞ്ഞു.

Advertisement
Advertisement