കരുവന്നൂരിൽ ബസ് ജീവനക്കാരന് കുത്തേറ്റു; ആക്രമിച്ചത് ബൈക്കിലെത്തിയ സംഘം

45
8 / 100

ചേർപ്പ് കരുവന്നൂരിൽ സ്വകാര്യബസ് ജീവനക്കാരനെ ബൈക്കിലെത്തിയ സംഘം കുത്തിപ്പരിക്കേൽപ്പിച്ചു. വെള്ളാങ്കല്ലൂർ സ്വദേശി പോക്കാടൻ വീട്ടിൽ ഗ്ലാഡ് വിനാണ് പരിക്കേറ്റത്. കരുവന്നൂർ ചെറിയ പാലത്താണ് സംഭവം. ബൈക്കുകളിലെത്തിയ നാലംഗസംഘം ബസ് തടഞ്ഞുനിർത്തിയാണ് ജീവനക്കാരനെ ആക്രമിച്ചത്. കയ്യിലിരുന്ന കത്തിയെടുത്ത് കുത്തി വീഴ്ത്തുകയായിരുന്നു. ഗ്ളാഡ് വിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.