കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബിനീഷ് കോടിയേരിക്ക് ജാമ്യമില്ല. ബംഗ്ളൂരു സെഷൻസ് കോടതി ബിനീഷിന്റെ ജാമ്യാപേക്ഷ വീണ്ടും തള്ളി. ബിനീഷിന്റെയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെയും വിശദമായ വാദം പലഘട്ടങ്ങളിലായി കോടതി കേട്ടിരുന്നു. കേസിൽ ബിനീഷ് കോടിയേരിക്കെതിരെ ഗുരുതര ആരോപണങ്ങളുമായാണ് ഇ.ഡി കുറ്റപത്രത്തിലുള്ളത്.