കാഞ്ഞങ്ങാട് ഡി.വൈ.എഫ്.ഐ പ്രവർത്തകൻറെ കൊലപാതകം: ഗൂഢാലോചനയെന്ന് എ.വിജയരാഘവൻ

19

കാസര്‍ഗോഡ് കാഞ്ഞങ്ങാട് കല്ലൂരാവിയിലെ ഡി.വൈ.എഫ്‌.ഐ പ്രവര്‍ത്തകന്‍ ഔഫ് അബ്ദുള്‍ റഹ്മാന്റെ കൊലപാതകം ഗൂഢാലോചനയെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍. പാര്‍ട്ടിയെ തകര്‍ക്കുന്നതിന് വേണ്ടിയുള്ള എതിരാളികളുടെ ഗൂഢാലോചനയാണിത്. കഴിഞ്ഞ അഞ്ച് മാസത്തില്‍ അക്രമികളാല്‍ കൊല്ലപ്പെടുന്ന ആറാമത്തെ പ്രവര്‍ത്തകനാണ് ഔഫ് അബ്ദുള്‍ റഹ്മാൻ. കേരളത്തിലെ സമാധാന അന്തരീക്ഷം തകര്‍ക്കാനുള്ള ശ്രമമെന്ന സംശയവും അദ്ദേഹം രേഖപ്പെടുത്തി. കെട്ടഴിച്ചുവിട്ട അക്രമങ്ങള്‍ അവസാനിപ്പിക്കണമെന്നും സെക്രട്ടറി ആവശ്യപ്പെട്ടു. കേരളത്തിലെ ജനങ്ങള്‍ അക്രമങ്ങളെ പിന്തുണക്കില്ല. കോണ്‍ഗ്രസാണ് ഇത് തുടങ്ങി വച്ചത്. കോണ്‍ഗ്രസ് മൂന്ന് പേരെ കൊലപ്പെടുത്തി. പിന്നീട് ആര്‍.എസ്.എസ് അത് ഏറ്റുപിടിച്ചു. കേരളത്തെ അക്രമികള്‍ക്ക് വിട്ടുകൊടുക്കാതിരിക്കാനുള്ള ജാഗ്രതപ്പെടുത്തല്‍ വേണമെന്നും ശക്തമായ പ്രതിഷേധം പാര്‍ട്ടി രേഖപ്പെടുത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു.