കുട്ടനെല്ലൂരിൽ വനിതാ ഡോക്ടറെ കുത്തിക്കൊന്ന പ്രതി മഹേഷ് ജീവനൊടുക്കി

165

കുട്ടനെല്ലൂരിൽ സുഹൃത്തായ വനിതാ ദന്തഡോക്ടറെ കുത്തിക്കൊന്ന കേസിലെ പ്രതി ജീവനൊടുക്കി. പാവറട്ടി സ്വദേശി വി.കെ. മഹേഷാണ് ചോറ്റാനിക്കരയിലെ ലോഡ്ജിൽ തൂങ്ങിമരിച്ചത്. രണ്ട് ദിവസമായി ലോഡ്ജിൽ കഴിഞ്ഞ ഇയാളെ പുറത്തേക്ക് കാണാതായതിനെ തുടർന്നാണ് ജീവനക്കാർ മുറിയിലെത്തിയത്. പൊലീസെത്തി മുറി തുറന്നപ്പോൾ ഫാനിൽ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു.കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് കൂത്താട്ടുകുളം സ്വദേശി ഡോക്ടർ സോനയെ ക്ലിനിക്കിലെത്തി കുത്തിയത്.