കുട്ടികളെ ക്രൂരമായി മർദ്ദിച്ച പിതാവ് അറസ്റ്റിൽ

106

കു​ട്ടി​ക​ളെ ക്രൂ​ര​മാ​യി മ​ർ​ദി​ച്ച പി​താ​വ് അ​റ​സ്റ്റി​ൽ. ആ​റ്റി​ങ്ങ​ൽ സ്വ​ദേശി സു​നി​ൽ കു​മാ​റാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. മ​ർ​ദ്ദന​ ദൃ​ശ്യ​ങ്ങ​ൾ സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ്ര​ച​രി​ച്ചതിനെ തുടര്‍ന്നാണ് പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി​യ​ത്.

ഞായറാഴ്ച രാത്രി മുതലാണ് രണ്ട് കുട്ടികളെ ഉപദ്രവിക്കുന്ന വീഡിയോ ഫെയ്‌സ്ബുക്ക് അടക്കമുള്ള സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചത്. കുട്ടികളുടെ അമ്മയാണ് രണ്ട് മിനിറ്റിലേറെ ദൈര്‍ഘ്യമുള്ള വീഡിയോ ചിത്രീകരിച്ചിരുന്നത്. ഫോണ്‍ പിടിച്ചുവാങ്ങിയത് പോലെയാണ് വീഡിയോ അവസാനിക്കുന്നത്.

കേ​ര​ളാ പോ​ലി​സ് ത​ങ്ങ​ളു​ടെ ഫേ​സ്ബു​ക്ക് പേ​ജി​ല്‍ ഇ​തി​ന്‍റെ വി​ശ​ദാം​ശ​ങ്ങ​ള്‍ അ​റി​യു​ന്ന​വ​ര്‍ അ​റി​യി​ക്ക​ണ​മെ​ന്ന് നി​ര്‍​ദേ​ശം ന​ല്‍​കു​ക​യും ചെ​യ്തി​രു​ന്നു. കാ​ണാ​താ​യ മദ്യക്കുപ്പി കു​ട്ടി​ക​ൾ എ​ടു​ത്തു​വെ​ന്ന് ആ​രോ​പി​ച്ചാ​ണ് അ​തി​ക്രൂ​ര മ​ർ​ദ​നം. പിതാവിനെ അറസ്റ്റ് ചെയ്ത വിവരം പോലീസ് തന്നെ സമൂഹമാധ്യമത്തിൽ പങ്കുവെക്കുകയും ചെയ്തു.