കടന്ന് പോകാൻ സൗകര്യം തന്നില്ലെന്ന്: കുതിരാൻ വില്ലൻ വളവിൽ ടോറസ് ലോറി തടഞ്ഞിട്ട് കാർ യാത്രികർ; യുവാക്കളെയും കാറും പോലീസ് കസ്റ്റഡിയിലെടുത്തു

61

കുതിരാൻ വില്ലൻ വളവിൽ ടോറസ് ലോറി തടഞ്ഞിട്ട് കാർ യാത്രികർ. കുതിരാൻ കയറ്റത്തിൽ സൈഡ് തന്നില്ലെന്ന് ആരോപിച്ചാണ് തർക്കം. ലോറി അപകടത്തിനിടയാക്കിയേയെന്ന് ആരോപിച്ചായിരുന്നു കാർ യാത്രികരായ യുവാക്കൾ ലോറി തടഞ്ഞിട്ടത്. പോലീസെത്തി യുവാക്കളെ കസ്റ്റഡിയിലെടുത്തു. കാർ നീക്കിയാണ് പിന്നീട് ഗതാഗതം സാധാരണനിലയിലാക്കിയത്.