കുന്നംകുളം ചെമ്മണ്ണൂരിൽ ബി.ജെ.പി പ്രവർത്തകൻറെ ബൈക്ക് കത്തിച്ച കേസ്: രണ്ട് സി.പി.എം പ്രവർത്തകർ പിടിയിൽ

8

കുന്നംകുളം ചെമ്മണ്ണൂരിൽ ബി.ജെ.പി പ്രവർത്തകൻ്റെ ബൈക്ക് കത്തിച്ച സംഭവത്തിൽ രണ്ട് സി.പി.എം പ്രവർത്തകർ പിടിയിലായി. ചെമ്മണൂർ സ്വദേശികളായ  കണ്ടംപുള്ളി വീട്ടിൽ കൊച്ച്  (വിബീഷ് 32), കല്ലിങ്ങൽ വീട്ടിൽ വിവേക് (24)  എന്നിവരാണ് പിടിയിലായത്.
പണിക്കശ്ശേരി പ്രസാദിന്റെ ബൈക്ക് ആണ് കത്തിച്ചത്. വീട്ടിൽ നിന്നും എടുത്തു കൊണ്ടു പോയി കോതകുളത്തിന് സമീപത്ത് വെച്ച് കത്തിക്കുകയായിരുന്നു.