കുന്നംകുളത്ത് പോക്സോ കേസിലെ പ്രതി കഞ്ചാവുമായി പിടിയിലായി. പെരുമ്പിലാവ് സ്വദേശി വിനോദിനെ(39) ആണ് തൃശൂർ സിറ്റിയിലെ ലഹരി വിരുദ്ധ സ്കോഡും കുന്നംകുളം പോലീസും ചേർന്ന് പിടികൂടിയത്. ഇയാളിൽ നിന്നും നാല് കിലോ കഞ്ചാവ് കണ്ടെടുത്തു. മാസത്തിൽ രണ്ടുതവണ ആന്ധ്രയിൽ പോയി കഞ്ചാവ് എടുത്ത് കുന്നംകുളം പെരുമ്പിലാവ് വടക്കേക്കാട് ചാവക്കാട് എന്നീ മേഖലകളിൽ വിൽക്കുകയാണ് ഇദ്ദേഹത്തിന്റെ രീതി. കുന്നംകുളം ഭാഗങ്ങളിൽ കഞ്ചാവ് വിൽപ്പന കൂടുന്നു എന്ന വിവരം തൃശൂർ സിറ്റി പോലീസ് കമ്മീഷണർ ആദിത്യക്ക് ലഭിച്ചതിനെ തുടർന്ന് ലഹരി വിരുദ്ധ സ്ക്വാഡും കുന്നംകുളം പോലീസും നടത്തിയ അന്വേഷണത്തിനിടയിലാണ് പ്രതിയെ പിടികൂടാൻ സാധിച്ചത്.
Advertisement
Advertisement