കുന്നംകുളത്ത് ബാറില്‍ സംഘര്‍ഷം: യുവാവിന് കുത്തേറ്റു

16
8 / 100

കുന്നംകുളത്ത് ബാറില്‍ സംഘര്‍ഷം. ഒരാള്‍ക്ക് കുത്തേറ്റു. ചൊവ്വന്നൂര്‍ അയ്യപ്പത്ത് റോഡിൽ മുതുവന്നൂര്‍ വീട്ടില്‍ മനു മകന്‍ മനീഷിന് ആണ് കുത്തേറ്റത്. കുന്നംകുളത്ത് വിക്ടറി കെ.ആർ ബാറിലാണ് ഇന്നലെ വൈകീട്ട് സംഘർഷമുണ്ടായത്. ബാറിന് പുറത്തെ ലോക്കല്‍ കൗണ്ടറിനുള്ളില്‍ മദ്യപിച്ചിരുന്ന മനീഷിന്റെ ബാഗ് തട്ടി താഴെ ഇട്ടതിനെ ചൊല്ലിയുണ്ടായ സംഘര്‍ഷത്തിലാണ് ഇയാളെ അടുപ്പുട്ടി സ്വദേശി സോഡാകുപ്പി പൊട്ടിച്ച് നെഞ്ചിലും മുഖത്തും തോളിനും കുത്തി പരിക്കേല്‍പ്പിച്ചതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. കുത്തേറ്റ മനീഷിനെ മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.