കുന്നംകുളത്ത് മോഷണക്കുറ്റം ആരോപിച്ച് 15കാരനെയും മാതാവിനെയും മർദ്ദിച്ചതായി പരാതി

38

കുന്നംകുളത്ത് മോഷണക്കുറ്റം ആരോപിച്ച് 15കാരനെയും മാതാവിനെയും മർദ്ദിച്ചതായി പരാതി. വടക്കേക്കാട് ഞമനേങ്ങാട് സ്വദേശി ഷംസീന, 15 വയസ്സുള്ള മകൻ എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. ഇരുവരും കുന്നംകുളം താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. വെള്ളിയാഴ്ച  രാത്രിയായിരുന്നു സംഭവം.  സമീപവാസിയും ബന്ധവുമായ അലിമോന്‍റെ വീട്ടില്‍ വെള്ളിയാഴ്ച പകൽ സമയത്ത് ഷംസീനയുടെ മകന്‍ ചെന്നിരുന്നു. പിന്നീട് വൈകിട്ടോടെ അലി ഷംസീനയെ വിളിച്ച് വീട്ടില്‍ നിന്നും ച്ച് 600 രൂപാ  കാണാതായെന്ന്  അറിയിച്ചു. വിവരമറിഞ്ഞ് അലിയുടെ വീട്ടിലെത്തിയ ഷംസീനയെയും മകനെയും ഇയാള്‍ മോഷണക്കുറ്റം ആരോപിച്ച്   മർദ്ദിച്ചതായാണ് പരാതി.   വടക്കേക്കാട് പൊലീസിലാണ് ഷംസീന പരാതി നൽകിയത്. മൊഴിയെടുത്ത ശേഷം തുടർ നടപടികള്‍ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.

Advertisement
Advertisement