കുന്നംകുളത്ത് വ്യാപക മോഷണം: വീട്ടിൽ ഉറങ്ങിക്കിടന്നിരുന്ന യുവതിയുടെ സ്വർണമാലയും, വീടിന് പുറത്ത് കഴുകിയിട്ട വസ്ത്രങ്ങളും കവർന്നു

30

കുന്നംകുളത്ത് വീട്ടിൽ ഉറങ്ങിക്കിടന്നിരുന്ന യുവതിയുടെ സ്വർണമാല കവർന്നതായി പരാതി. ചൊവന്നൂരിൽ പുളിഞ്ചോട് ചെമ്മന്തംപറമ്പിൽ സുമിയുടെ നാലുപവന്റെ മാലയാണ് മോഷണം പോയത്. വീടിന് പുറത്ത് ഉണങ്ങാനിട്ടിരുന്ന വസ്ത്രങ്ങളും നഷ്ടപ്പെട്ടിട്ടുണ്ട്. സമീപത്തെ വീടുകളിലും മോഷണശ്രമമുണ്ടായിട്ടുണ്ട്.

Advertisement
Advertisement