കുഴൽപ്പണക്കേസ്: കെ.സുരേന്ദ്രന്റെ സെക്രട്ടറിയെ ചോദ്യം ചെയ്യും; നാളെ രാവിലെ 10ന് തൃശൂർ പൊലീസ് ക്ളബിൽ ഹാജരാവാൻ നോട്ടീസ്

4

കൊടകര കുഴൽപ്പണ കേസിൽ ബി.ജെ.പി സംസ്ഥാന പ്രസിഡണ്ട് കെ.സുരേന്ദ്രന്റെ സെക്രട്ടറി ദിപിനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യും. നാളെ രാവിലെ 10ന് ചോദ്യം ചെയ്യലിനായി പോലീസ് ക്ലബിൽ ഹാജരാകാൻ നിർദ്ദേശിച്ചിട്ടുണ്ട്. ധർമ്മരാജിനെ ഫോണിൽ ബന്ധപ്പെട്ടവരിൽ നിന്നുള്ള തെളിവെടുപ്പുകളാണ് നടക്കുന്നത്. സംഘടനാ സെക്രട്ടറിയടക്കമുള്ളവർ ഒന്നിലേറെ തവണയാണ് ധർമ്മരാജുമായി ബന്ധപ്പെട്ടത്. ചോദ്യം ചെയ്തവരെല്ലാം നൽകിയ മൊഴി തെരഞ്ഞെടുപ്പ് സാമഗ്രികളെത്തിച്ചതാണെന്നാണ്. എന്നാൽ ഈ മൊഴി അന്വേഷണ സംഘം തള്ളിയിരുന്നു. ധർമ്മരാജിൻറെ മൊഴിയിൽ നിന്നു തന്നെ പണവുമായാണ് എത്തിയതെന്ന് വ്യക്തമായിരുന്നു. ഇതാണ് നേതാക്കളുടെ വിളികൾ കൂടുതൽ കുരുക്കിലാക്കുന്നത്.