കേച്ചേരി പുറ്റേക്കരയിൽ മകൻ പിതാവിനെ അടിച്ചു കൊലപ്പെടുത്തി: കുടുംബവഴക്കാണ് കാരണമെന്ന് പോലീസ്; മകൻ അറസ്റ്റിൽ

77
4 / 100

കേച്ചേരിക്ക് സമീപം മകൻ പിതാവിനെ അടിച്ചു കൊലപ്പെടുത്തി. പുറ്റേക്കര ഏഴാംകല്ലിലാണ് സംഭവം. ചിറ്റിലപ്പിള്ളി വീട്ടില്‍ തോമസ് (65) ആണ് മരിച്ചത്. മകന്‍ ഷിജനെ പോരാമംഗലം പോലീസ്
അറസ്റ്റ് ചെയ്തു. ഇരുമ്പുവടികൊണ്ട് കഴുത്തിന് അടിക്കുകയായിരുന്നുവെന്ന് പറയുന്നു. കുടുംബവഴക്കാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് അറിയിച്ചു. നേരത്തെ ഷിജനും തോമസും തമ്മിൽ തർക്കങ്ങളുണ്ടാവാറുണ്ടായിരുന്നു. സമീപകാലത്ത് മറ്റ് തർക്കങ്ങളൊന്നുമില്ലെന്ന് അയൽക്കാർ പറയുന്നു. ഇന്നലെ വൈകീട്ട് ഇരുവരും തമ്മിൽ തർക്കമുണ്ടായിരുന്നുവത്രെ. ഇന്ന് രാവിലെ വീണ്ടും തർക്കമുണ്ടായി. അതിന് ശേഷമാണ് സംഭവം. തോമസിനെ അടിച്ച് വീഴ്ത്തിയ ശേഷം ഷിജൻ പോലീസ് സ്റ്റേഷനിലെത്തി വിവരം അറിയിക്കുകയായിരുന്നു. പോലീസെത്തി തോമസിനെ ആശുപത്രിയിലെത്തിച്ചുവെങ്കിലും രക്തം വാർന്ന് മരണം സംഭവിച്ചിരുന്നു.