കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്കെതിരെ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍. വികസന പദ്ധതികള്‍ തടസപ്പെടുത്തുന്നെന്ന ആരോപണത്തിലാണ് അന്വേഷണം. റിട്ട. ജഡ്ജി കെ.വി.മോഹനെ കമ്മിഷനാക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. ഡോളര്‍, സ്വര്‍ണക്കടത്ത് അന്വേഷണങ്ങള്‍ വഴിതിരിച്ചുവിടുന്നെന്ന് വിലയിരുത്തലിലാണ് ജുഡീഷ്യൽ അന്വേഷണത്തിനുള്ള തീരുമാനം. കഴിഞ്ഞദിവസം കിഫ്ബി ആസ്ഥാനത്തെ കേന്ദ്ര ആദായനികുതിവകുപ്പിൻറെ പരിശോധനയും വിവാദത്തിനിടയാക്കിയിരുന്നു. മന്ത്രിസഭാ യോഗ തീരുമാനം തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കും. അനുമതി ലഭിച്ച ശേഷം ഉത്തരവിറക്കും.