കേരള ബാങ്കിന്റെ അരിമ്പൂർ ശാഖയിൽ ആക്രമണം നടത്തിയ രണ്ട് പേർ അറസ്റ്റിൽ

17
8 / 100

കേരള ബാങ്കിന്റെ അരിമ്പൂർ ശാഖയിൽ ആക്രമണം നടത്തിയ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. നെടുപുഴ പനമുക്ക് സ്വദേശി വടുംകുറ്റിൽ സുനിൽ (44), കണിമംഗലം സ്വദേശി കിഴക്കോട്ടിൽ രാജേഷ് (30) എന്നിവരെയാണ് അന്തിക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച വൈകീട്ട് വായ്പയുടെ കാര്യം സംസാരിക്കാനെന്ന പേരിൽ ബാങ്കിൽ എത്തിയ സുനിലും കൂടെയുണ്ടായിരുന്ന രാജേഷും ചേർന്ന് മാനേജരെ മർദ്ദിക്കുകയും ബാങ്കിന്റെ ചില്ലുകൾ അടിച്ചു തകർക്കുകയുമായിരുന്നു. ചില്ല് ശരീരത്തിൽ തുളച്ചു കയറി ബാങ്ക് മാനേജർ കൂർക്കഞ്ചേരി സ്വദേശി ജിതേന്ദ്ര(49) ന് പരിക്കേറ്റു. മാനേജർ ജില്ല സഹകരണ ബാങ്ക് ആശുപത്രിയിൽ ചികിത്സയിലാണ്. പ്രതികളെ റിമാൻഡ് ചെയ്തു.