കൈക്കൂലി : കോര്‍പ്പറേഷന്‍ റവന്യൂ ഇന്‍സ്പെക്ടര്‍ക്ക് സസ്പെന്‍ഷന്‍

1434

Advertisement
തൃശൂര്‍ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ ഒല്ലൂര്‍ സോണല്‍ ഓഫീസില്‍ റവന്യൂ ഇന്‍സ്പെക്ടറായി ജോലി ചെയ്യുന്ന ഉദ്യോഗസ്ഥന്‍ പൊതുജനങ്ങളില്‍ നിന്നും കൈക്കൂലി വാങ്ങിയതുമായി ബന്ധപ്പെട്ട പരാതിയുടെ അടിസ്ഥാനത്തില്‍ സര്‍വ്വീസില്‍ നിന്നും സസ്പെന്‍റ് ചെയ്തു. ഒല്ലൂര്‍ സോണല്‍ റവന്യൂ ഇന്‍സ്പെക്ടര്‍ മധുസൂദനന്‍ നായരെയാണ് കോര്‍പ്പറേഷന്‍ മേയര്‍ എം.കെ. വര്‍ഗ്ഗീസ് സസ്പെന്‍റ് ചെയ്തത്. 

കെട്ടിട പരിശോധനയ്ക്ക് പോയ ഉദ്യോഗസ്ഥന്‍, കെട്ടിട നികുതി കൂടുതല്‍ അടയ്ക്കേണ്ടി വരുമെന്ന് കെട്ടിട ഉടമയെ ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ട് വാങ്ങിയതായുള്ള പരാതിയുടെ അടിസ്ഥാനത്തിലാണ് അഴിമതിയും പക്ഷപാതവും പൊതുതാല്‍പ്പര്യ വിരുദ്ധവും കാണിക്കുന്ന ഉദ്യോഗസ്ഥര്‍ സര്‍വ്വീസില്‍ ഉണ്ടായിരിക്കില്ലെന്നും അഴിമതിക്കെതിരായി മുഖ്യമന്ത്രി സ്വീകരിക്കുന്ന കര്‍ശന രീതി തന്നെ കോര്‍പ്പറേഷനിലും നടപ്പിലാക്കുന്നതാണെന്നും മേയര്‍ എം.കെ. വര്‍ഗ്ഗീസ് അറിയിച്ചു.

Advertisement