കൈപ്പമംഗലത്ത് അടച്ചിട്ട വീട് കുത്തിത്തുറന്ന് ആഭരണങ്ങളും പണവും കവർന്നു

6

കൈപ്പമംഗലത്ത് അടച്ചിട്ട വീട് കുത്തിത്തുറന്ന് ആഭരണങ്ങളും പണവും കവർന്നു. കുരിക്കുഴി ആശാരിക്കയറ്റത്തിനടുത്ത് പുത്തന്‍കുളത്തിങ്കല്‍ സലീമിന്റെ വീട്ടിലാണ് കവർച്ച. കിടപ്പുമുറിയിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന മൂന്നര പവനോളം തൂക്കമുള്ള വളയും കമ്മലും 4500 രൂപയുമാണ് നഷ്ടപ്പെട്ടത്. വീട്ടുകാര്‍ സ്ഥലത്തില്ലായിരുന്നു. വീട് നോക്കാന്‍ ചുമതലപ്പെടുത്തിയിരുന്നയാൾ രാവിലെ വീട്ടിലെത്തി നോക്കിയപ്പോഴാണ് മോഷണം നടന്ന വിവരം അറിയുന്നത്.കൈപ്പമംഗലം പോലീസ് അന്വേഷണം ആരംഭിച്ചു

Advertisement
Advertisement