കൈപ്പമംഗലത്ത് കടയുടെ ഗ്ളാസ് തകർത്ത് കവർച്ചാ ശ്രമം

12

കൈപ്പമംഗലത്ത് കടയുടെ ഗ്ളാസ് തകർത്ത് കവർച്ചാ ശ്രമം. മൂന്നുപീടിക അറവുശാലയിൽ പ്രവർത്തിക്കുന്ന പഴുവിൽ സ്വദേശി നജീബിൻ്റെ ഉടമസ്ഥതയിൽ ഉള്ള അമ്പലത്ത് വീട്ടിൽ സ്റ്റീൽസ് ആൻഡ് മെറ്റൽസ് എന്ന കടയിലാണ് മോഷണ ശ്രമം. കടയുടെ പിറകിലൂടെ എത്തിയ മോഷ്ടാവ് പിൻഭാഗത്തെ ഗ്ലാസ് തകർത്താണ് അകത്ത് കടന്നത്. കടയിൽ നിന്നും ഒന്നും നഷ്ടപ്പെട്ടിട്ടില്ല എന്ന് ഉടമ അറിയിച്ചു. കവർച്ചാ ശ്രമം സി.സി.ടി.വിയിൽ പതിഞ്ഞു. ദൃശ്യങ്ങൾ പരിശോധിച്ച് കൈപ്പമംഗലം പൊലീസ് അന്വേഷണം തുടങ്ങി.

Advertisement
Advertisement