കൊടകരയിൽ കുടുംബശ്രീയുടെ സഹകരണത്തോടെ പ്രവർത്തിക്കുന്ന നഴ്സറിയിൽ നിന്നും അലങ്കാരച്ചെടികൾ കവർന്നു: ചുവന്ന ഇതളുകളുള്ള വില കൂടിയ ഇനങ്ങൾ മാത്രം തെരഞ്ഞെടുത്ത് മോഷ്ടിച്ചു, പതിനയ്യായിരം രൂപയുടെ ചെടികൾ നഷ്ടപ്പെട്ടതായി പരാതി

26

കൊടകരയില്‍ ജൈവിക കുടുംബശ്രീ പ്ലാന്റേഷനില്‍നിന്നും അലങ്കാരച്ചെടികള്‍ മോഷണം പോയി. കൊടകര ഡോണ്ബോസ്‌കോ സ്‌കൂളിനും ശാന്തി ആശുപത്രിക്കും സമീപത്തായി ഏഴ് വർഷത്തോളമായി അലങ്കാരച്ചെടികളും ഫലവൃക്ഷത്തൈകളും വില്‍പ്പന നടത്തിവരുന്ന വിനീതബാബുവിന്റെ ഉടമസ്ഥതയിലുള്ള നേഴ്സറിയിൽ നിന്നുമാണ് അലങ്കാര ചെടികൾ മോഷ്ടിച്ചത്. പതിനയ്യായിരം രൂപയോളം വിലവരുന്ന ചെടികൾ നഷ്ടപ്പെട്ടതായി പറയുന്നു. ഇൻഡോർ പ്ളാൻറ്സ് വിഭാഗത്തിൽപ്പെട്ടവയാണ് നഷ്ടപ്പെട്ടവയിൽ അഝികവും. ചുവന്ന ഇതളുകളുള്ള ചെടികളെ തെരഞ്ഞെടുത്താണ് മോഷ്ടിച്ചിരിക്കുന്നത്. ഇതിന് നാനൂറ് രൂപയോളം വില വരുന്നതാണ്. ഔട്ട്ഡോർ ചെടികളായ റോസ്, പേപ്പർ റോസ്, വിവിധ ഇനങ്ങളിലുള്ള കൊങ്ങിണി ചെടികൾ എന്നിവയും മോഷ്ടിക്കപ്പെട്ടവയിലുണ്ട്. കുടുംബശ്രീയുടെ സഹകരണത്തോടെയാണ് വിനീത ജൈവീക കുടുംബശ്രീ പ്ളാൻറേഷൻ നടത്തുന്നത്.