കൊടകരയിൽ ദേശീയപാർട്ടിയുടെ മൂന്നരക്കോടി കുഴൽപ്പണംതട്ടിയ കേസ്: ഏഴ് പേർ അറസ്റ്റിൽ

66

കൊടകരയിൽ ദേശീയപാർട്ടിക്ക് വന്ന തെരഞ്ഞെടുപ്പ് ഫണ്ട് മൂന്നരക്കോടി തട്ടിയ കേസിൽ ഏഴ് പേർ അറസ്റ്റിൽ. ക്വട്ടേഷൻ സംഘാംഗങ്ങളും അവർക്കു സഹായം നൽകിയവരുമായവരുമാണ് അറസ്റ്റിലായത്. വെള്ളിക്കുളങ്ങര കിഴക്കേ കോടാലി വെട്ടിയാട്ടിൽ ദീപക് (ശങ്കരൻ–34), വേളൂക്കര ആപ്പിൾ ബസാർ വട്ടപ്പറമ്പിൽ അരീഷ് (28), വടക്കുംക്കര വെളയനാട് കോക്കാടൻ മാർട്ടിൻ ദേവസി (23), വടക്കുംകര പട്ടേപ്പാടം തരുപ്പീടികയിൽ ലെബീബ് (30), വടക്കുംകര വെളയനാട് കുട്ടിച്ചാൽപറമ്പിൽ അഭിജിത്ത് (അഭി–28), വെള്ളാങ്കല്ലൂർ വടക്കുംകര വെളയാനാട് തോപ്പിൽ ബാബു മുഹമദാലി (വട്ട് ബാബു–39), വേളൂക്കര ഹാഷിൻ നഗർ വേലംപ്പറമ്പിൽ അബു ഷാഹിദ് (25) എന്നിവരാണ് അറസ്റ്റിലായത്.