കൊടകര കുഴല്‍പ്പണക്കേസില്‍ പോലീസിനോട് വിശദീകരണം തേടി തെരഞ്ഞെടുപ്പ് കമ്മീഷന്‍

8

കൊടകര കുഴല്‍പ്പണക്കേസില്‍ പോലീസിനോട് വിശദീകരണം തേടി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍. സംഭവത്തില്‍ ഡി.ജി.പിയോടാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിശദീകരണം തേടിയത്. ഏതെങ്കിലും സ്ഥാനാര്‍ഥികളുടെ തെരഞ്ഞെടുപ്പ് ചിലവിലേക്കാണോ ഈ തുക സംസ്ഥാനത്ത് എത്തിയത് എന്ന വിശദാംശങ്ങളാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ തേടിയിരിക്കുന്നത്. അന്വേഷണത്തിലെ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തുടര്‍ നടപടിയിലേക്ക് പോകുമെന്നാണ് സൂചന.